ഡിപ്രഷനും പല്ലുതേപ്പും എന്തെങ്കിലും ബന്ധമുണ്ടോ?; അതെയെന്ന് പുതിയ പഠനം


ഡിപ്രഷനും വായ് ശുചിത്വവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് പുതിയ പഠനം കാണിക്കുന്നത്. വായിലെ സൂക്ഷ്മാണുക്കളുടെ തോത് പ്രത്യേകിച്ച് ബാക്ടീരിയ മിശ്രണത്തിന്റെ പ്രാധാന്യം മൊത്തം ആരോഗ്യവുമായി ബന്ധമുള്ളതാണ്. വായിലെ ബാക്ടീരിയകളിലെ വൈവിധ്യത്തിന്റെ അഭാവം ഡിപ്രഷൻ ഉണ്ടാക്കാമെന്നാണ് പുതിയ ഗവേഷണം.

ന്യൂയോർക്ക് യൂണിവേഴ്സിറ്റി റോറി മെയേഴ്സ് കോളേജ് ഓഫ് നഴ്സിങിലെ ഗവേഷകര്‍ ആണ് പഠനം തയ്യാറാക്കിയത്. ബാക്ടീരിയ, വൈറസുകള്‍, ഫംഗസ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സൂക്ഷ്മാണുക്കളുടെ വാസസ്ഥലമാണ് വായ. ഈ സൂക്ഷ്മാണുക്കള്‍ വായുടെ ആരോഗ്യത്തിൽ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇവയുടെ അനുപാതം ശരിയായ രീതിയിലാക്കാൻ വായശുചീകരണം ഉറപ്പുവരുത്തണം.

വായിലെ സൂക്ഷ്മജീവികളില്‍ വൈവിധ്യം കുറവുള്ള ആളുകള്‍ക്ക് വിഷാദരോഗ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. പുകവലി, മദ്യപാനം, ദന്ത പരിചരണം എന്നിവ വായിലെ ബാക്ടീരിയകളുടെ ഘടന മാറ്റുമെന്ന് തെളിഞ്ഞിട്ടുണ്ട്. ബി എം സി ഓറല്‍ ഹെല്‍ത്ത് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Post a Comment

أحدث أقدم

AD01