യുവതിയുടെ നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; തലശേരി സ്വദേശി അറസ്റ്റിൽ


തലശ്ശേരി: തലശ്ശേരിയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കായ്യത്ത് റോഡിലെ എ.കെ.ഹൗസിൽ റിസ്വാൻ(23) ആണ് അറസ്റ്റിലായത്. തലശ്ശേരിക്കടുത്തുള്ള യുവതിയുടെ നഗ്നചിത്രങ്ങൾ എന്ന് പറഞ്ഞ് ഇയാൾ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട യുവതി പോലീസിൽ പരാതി നല്കിയതോടെയാണ് പ്രതിയെ തലശ്ശേരി സി.ഐ.ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ നിരവധി സ്ത്രീകളുടെ വീഡിയോകളും, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നതായും വിവരം ഉണ്ട്.



Post a Comment

أحدث أقدم

AD01