20 വർഷം നീണ്ട ശ്രമം, ഒടുവിൽ വിജയിച്ചപ്പോൾ ഫോൺ കോൾ തട്ടിപ്പാണെന്നും കരുതി; ബിഗ് ടിക്കറ്റ് വിന്നറായി മലയാളി


20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ടിക്കറ്റ് സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. അബുദാബി ബി​ഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിലാണ് മലയാളിയായ എബിസൺ ജേക്കബിനെ ഭാഗ്യം തുണച്ചത്.150,000 ദിർഹമാണ് ഇദ്ദേഹത്തിന് ലഭിക്കുക. 35 ലക്ഷം ഇന്ത്യൻ രൂപയാണ് ഇതുണ്ടാകുക. അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 204700 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. തന്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരുമായ 11 പേരോടൊപ്പമാണ് ഇത്തവണ എബിസൺ ടിക്കറ്റെടുത്തത്. 'ബി​ഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുകൊണ്ട് കോൾ വന്നിരുന്നു. അവതാരകനായ റിച്ചാർഡ് ആണ് വിളിച്ചത്. ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. സത്യം അറിഞ്ഞപ്പോൾ കരഞ്ഞുപോയി,' എബിസൺ പറഞ്ഞു. സമ്മാനത്തുക 12 പേരും ചേർന്ന് തുല്യമായി വീതിക്കുമെന്നും തന്റെ വിഹിതം ആലോചിച്ച് ചെലവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയാണ് അബുദാബി ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസിനുള്ള നറുക്കെടുപ്പ് നടക്കുന്നത്.



Post a Comment

أحدث أقدم

AD01