ശിവഗംഗ കസ്റ്റഡി കൊലപാതകം;അജിത് കുമാറിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണം, മദ്രാസ് ഹൈക്കോടതി

 


തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്. കേസിലെ സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.നേരത്തെ പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അജിത് കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകിയിരുന്നു.



Post a Comment

أحدث أقدم

AD01