തലശ്ശേരി: തലശ്ശേരിയിൽ രാസലഹരിയും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ എക്സൈസിന്റെ പിടിയിലായത്. പന്ന്യന്നൂർ സ്വദേശി പികെ മജിഹാസ്, തില്ലങ്കേരി സ്വദേശി കെപി മുഹമ്മദ് അസ്ലം, കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഇസ്ഹാക്ക് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 230 മില്ലി ഗ്രാം മെത്താ ഫിറ്റാമിനും, 10 ഗ്രാം കഞ്ചാവും, 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
തലശ്ശേരിയിൽ രാസലഹരിയും കഞ്ചാവുമായി 3 പേർ പിടിയിൽ
WE ONE KERALA
0
إرسال تعليق