തുണി കഴുകുന്നതിനിടെ നീര്‍നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ 53കാരി കുഴഞ്ഞുവീണു മരിച്ചു




കോട്ടയം: നീര്‍നായയുടെ കടിയേറ്റു ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെയാണ് നീര്‍നായ കടിച്ചത്. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങി. വൈകീട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളു.




Post a Comment

أحدث أقدم

AD01