സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല: അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത


കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. കേരളത്തിൽ ഇന്ന് (04/07/2025) മുതൽ ജൂലൈ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും; ജൂലൈ 4 മുതൽ 7 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്- ഇന്നും നാളെയും

മഞ്ഞ അലർട്ട്:

04/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

05/07/2025: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലകളിൽ ലഭിച്ച മഴയുടെ സ്വഭാവം

എല്ലാ ജില്ലകളിലും നേരിയ/ഇടത്തരം മഴ ലഭിച്ചു.

ക്യാമ്പ്/പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ

മുൻകരുതലിന്റെ ഭാഗമായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് പ്രകാരം സംസ്ഥാനത്ത് നിലവിൽ 26 ക്യാമ്പുകളിലായി 1294 പേർ താമസിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് 05 വീടുകൾ ഭാഗികമായും മതിൽ തകർന്ന് ഒരാൾ മരണപെട്ടതായും ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞ് വീണ് ബിന്ദു (52) എന്നയാൾ മരണപ്പെടുകയും, അലീന-11, അമല്‍ പ്രദീപ്-20, ജിനു സജി-38 എന്നിവർക്ക് പരിക്ക് പറ്റിയിട്ടുള്ളതായി ജില്ലയിൽ നിന്നും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. നാശനഷ്ടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നു.

ഡാമുകൾ/റിസർവോയറുകൾ

നിലവിൽ ഷട്ടറുകൾ തുറന്നിട്ടുള്ളവ- 21 എണ്ണം

തിരുവനന്തപുരം- 02 (നെയ്യാർ, അരുവിക്കര)

പത്തനംതിട്ട – 02 (മൂഴിയാർ, മണിയാർ)

ഇടുക്കി – 04 (ലോവർ പെരിയാർ, കല്ലാർകുട്ടി, പൊന്മുടി, മലങ്കര)

(2025 ജൂൺ 29 ന് മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് സർക്കാർ തുറന്നിട്ടുള്ളതും; ഇതുമായി ബന്ധപ്പെട്ട് പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം ഇടുക്കി ജില്ല ദുരന്തനിവാരണ അതോറിറ്റി (DEOC) നല്കിയിട്ടുള്ളതുമാണ്. നിലവിലെ ജലനിരപ്പ് @ 6 AM; 03/07/2025- 136.10 ft ആണെന്ന് DEOC – ഇടുക്കി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.)

എറണാകുളം – 01 (ഭൂതത്താൻകെട്ട് ബാരേജ്)

തൃശൂർ – 06 (പീച്ചി, അസുരൻകുണ്ട്, ചിമ്മിനി, വാഴാനി, പൂമല, പെരിങ്ങൽകുത്ത്‌)

പാലക്കാട് – 04 (മംഗലം, മലമ്പുഴ, കാഞ്ഞിരപ്പുഴ, മീങ്കര)

വയനാട് : 01 (ബാണാസുരസാഗർ)

കണ്ണൂർ : 01 (പഴശ്ശി)



Post a Comment

أحدث أقدم

AD01