ഫോൺ എടുക്കാൻ നിൽക്കുന്നവരുടെ ശ്രദ്ധക്ക്: ഓഗസ്റ്റിൽ റിലീസാകുന്ന കിടിലൻ ഫോണുകൾ ഇവയാണ്


മിഡ്‌റേഞ്ചിലും കോംപാക്ട് കാറ്റഗറിയിലും അടക്കം മികച്ച ഫോണുകൾ ഇന്ത്യൻ വിപണിയിൽ റിലീസായ മാസമായിരുന്നു ജൂലൈ. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഫ്ലിപ്പ് 7, നത്തിംഗ് ഫോൺ 3 തുടങ്ങിയ നിരവധി ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ഫോണുകളും വിപണിയിലെത്തി. ഓഗസ്റ്റിലും ബ്രേക്ക് എടുക്കാതെ ഫോണുകൾ ഇറക്കി വിടാനാണ് കമ്പനികളുടെ തീരുമാനം. അതുകൊണ്ട്, പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അൽപ്പം കാത്തിരിക്കുന്നതാണ് ബുദ്ധി.

ഓഗസ്റ്റിൽ ഇന്ത്യയിൽ എത്തുന്ന ഫോണുകൾ:

വിവോ Y400 5G

വിവോ Y400 5G ഓഗസ്റ്റ് 4 ന് ഇന്ത്യയിൽ എത്തിയേക്കും. ഇത് ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ HD+ AMOLED സ്‌ക്രീൻ, പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി IP68 + IP69 റേറ്റിംഗ്, 50-മെഗാപിക്സൽ സോണി IMX852 പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറയും ഫോണിനുണ്ടെന്നാണ് സൂചന. 8 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ്സെറ്റ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15, 6000 എം എ എച്ച് ബാറ്ററി തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ

വിവോ V 60

ഓഗസ്റ്റ് 12 ന് വി 60 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ വിവോ പുറത്ത് വിട്ടിട്ടില്ല. 1.5K റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 1,300 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.67 ഇഞ്ച് ക്വാഡ് കർവ്ഡ് AMOLED സ്‌ക്രീനായിരിക്കും ഫോണിന്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 50 മെഗാപിക്സൽ 3X പെരിസ്കോപ്പ് ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന സീസ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിന് ഉള്ളതെന്നാണ് റിപ്പോർട്ട്.

ഇങ്ങനെയെങ്കിൽ 40000 രൂപക്ക് താ‍ഴെ മികച്ച കാമറ ഫോൺ നോക്കുന്നവരുടെ ഫേവറിറ്റാകാൻ സാധ്യതയുണ്ട്. സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ്, 90W ഫാസ്റ്റ് ചാർജിംഗുള്ള 6,500mAh ബാറ്ററി, IP68 + IP69 പൊടി, ജല പ്രതിരോധ റേറ്റിംഗുകൾ തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മറ്റ് പ്രത്യേകതകൾ.

ഗൂഗിൾ പിക്സൽ 10 സീരീസ്

ഓഗസ്റ്റ് 20 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മികച്ച കാമറയും ക്ലീൻ ഒഎസുമുള്ള പ്രീമിയം ഫോൺ ആഗ്രഹിക്കുന്നവർക്ക് പിക്സൽ 10 സീരീസ് നോക്കാം. 2024 ലെ ലൈനപ്പിന് സമാനമായി, ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ 10 പ്രോ ഫോൾഡ് എന്നീ നാല് മോഡലുകൾ നമുക്ക് പ്രതീക്ഷിക്കാം. ചിപ്‌സെറ്റിന്റെ കാര്യത്തിലാവും വമ്പൻ മാറ്റം ഗൂഗിൾ കൊണ്ടുവരുക. പിക്സൽ 10 സീരീസിന് കരുത്ത് പകരാൻ ടിഎസ്എംസി നിർമ്മിക്കുന്ന ടെൻസർ ജി5 ചിപ്‌സെറ്റാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.

ഗൂഗിൾ പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ എന്നിവയിൽ യഥാക്രമം 6.3 ഇഞ്ച്, 6.8 ഇഞ്ച് സ്ക്രീനുകൾ ഉണ്ടാകുമെന്നും 4,870 എംഎഎച്ച്, 5,200 എംഎഎച്ച് ബാറ്ററികൾ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. രണ്ടിലും 16 ജിബി റാം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഗൂഗിൾ പിക്സൽ 10 ൽ 48 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 10.8 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ഓപ്പോ കെ13 ടർബോ സീരീസ് 5G

തീയതി കൃത്യമായി പ്രഖ്യാപിച്ചില്ലെങ്കിലും, ഗെയിമേ‍ഴ്സിന് ഓപ്പോയുടെ വക ഒരു കിടിലൻ ട്രീറ്റ് ഒരുങ്ങുന്നുണ്ട്. ഓപ്പോ കെ13 ടർബോ, കെ13 ടർബോ പ്രോ മോഡലുകൾ ഈ മാസം ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായി ഒരു ഫോണിൽ ബിൽറ്റ്-ഇൻ ഫാൻ എന്ന കിടിലൻ ഫീച്ചറുമായിട്ട് ആയിരിക്കും ഫോണുകൾ എത്തുക.

ചൈനയിൽ ഇറങ്ങിയ ഓപ്പോ കെ13 ടർബോ, കെ13 ടർബോ പ്രോ എന്നിവയ്ക്ക് 120Hz റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1,600 nits പീക്ക് ഗ്ലോബൽ ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.80 ഇഞ്ച് 1.5K ഫ്ലെക്‌സിബിൾ AMOLED സ്‌ക്രീനാണ് ഉള്ളത്. സ്റ്റാൻഡേർഡ് മോഡലിന് മീഡിയടെക് 8450, പ്രോ വേരിയന്റിന് എസ് ഡി 8s Gen 4 ചിപ്‌സെറ്റുമാണ് പ്രതീക്ഷിക്കുന്നത്. Oppo K13 Turbo സീരീസിന് 5G 50-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റങ്ങളും 16-മെഗാപിക്സൽ സെൽഫി ഷൂട്ടറുകളും ഉണ്ടാകും. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയും ഉണ്ടായിരിക്കും.



Post a Comment

أحدث أقدم

AD01