പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം


ധർമ്മടം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമുച്ചയം പിണറായി എജുക്കേഷൻ ഹബ്ബിന്റെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക് നേരിൽ കണ്ട് വിലയിരുത്തി. ഐ എച്ച് ആർ ഡി കോളേജ്, പോളിടെക്‌നിക്, ഐടിഐ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, സിവിൽ സർവീസ് അക്കാദമി എന്നിവയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കെഎസ്‌ഐടിഐഎൽ അധികൃതർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.


 


പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന കാന്റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ, പൊതുലൈബ്രറി ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച കാര്യങ്ങളും ചീഫ് സെക്രട്ടറി ചോദിച്ചറിഞ്ഞു. 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആർ ഡിക്കും നിർമാണ മേൽനോട്ടം കെ എസ് ഐ ടി ഐ എല്ലിനുമാണ്. തുടർന്ന് പിണറായി കൺവെൻഷണൽ സെന്ററും ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സന്ദർശിച്ചു. നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീറുമായി അദ്ദേഹം പിണറായി കൺവെൻഷൻ സെന്ററിൽ കൂടിക്കാഴ്ച നടത്തി.



Post a Comment

أحدث أقدم

AD01