പി.കെ ദാമോദരൻ നമ്പ്യാർ അന്തരിച്ചു



തലശേരി : എൻജിഒ യൂനിയൻ കണ്ണൂർ ജില്ല പ്രസിഡന്റും സിപിഐ എം നേതാവുമായിരുന്ന ഇടത്തിലമ്പലം ദേവീവിലാസിൽ പി കെ ദാമോദരൻ നമ്പ്യാർ (81) അന്തരിച്ചു. കണ്ണൂർ നോർത്ത്‌ എഇഒ ഓഫീസ്‌ റിട്ട. സീനിയർ സുപ്രണ്ടാണ്‌. തലശേരി നോർത്ത്‌ എഇഒ ഓഫീസ്‌, ഡിഇഒ ഓഫീസ്‌ എന്നിവിടങ്ങളിലും ദീർഘകാലം ജോലി ചെയ്‌തു. സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ 1973ലെ ഐതിഹാസികമായ പണിമുടക്കിന്റെ പ്രധാന സംഘാടകനായിരുന്നു. പണിമുടക്കിയതിന്‌ അറസ്‌റ്റ്‌ ചെയ്‌തു ജയിലടച്ചു. തലശേരി പബ്ലിക്‌ സർവന്റ്‌സ്‌ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌ പ്രസിഡന്റ്‌, തലശേരി അർബൻ ബാങ്ക്‌ വൈസ്‌ചെയർമാൻ, ക്രൈസ്‌റ്റ്‌കോളേജ്‌ വൈസ്‌പ്രസിഡന്റ്‌, എൻജിഒ യൂനിയൻ തലശേരി ബ്രാഞ്ച്‌ പ്രസിഡന്റ്‌, എഫ്‌എസ്‌ഇടിഒ ജില്ല ഭാരവാഹി, വർക്കേഴ്‌സ്‌ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ, കർഷകസംഘം വില്ലേജ്‌ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. വിരമിച്ച ശേഷം സിപി ഐ എം അവിഭക്ത തലശേരി ലോക്കൽ കമ്മിറ്റി അംഗമായി. ഇടക്കാലത്ത്‌ ലോക്കൽ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. തലശേരി നോർത്ത്‌ ലോക്കൽകമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മരിക്കുമ്പോൾ മണ്ണയാട്‌ ബ്രാഞ്ചംഗമായിരുന്നു ഇടത്തിലമ്പലത്തെ പരേതരായ ഗോപാലൻ നമ്പ്യാറുടെയും ദേവിഅമ്മയുടെയും മകനാണ്‌. ഭാര്യ: പ്രഭാവതി. മക്കൾ: അഭിജിത്ത്‌, മഞ്ജരി. മരുമക്കൾ: നയന, രമേഷ്‌. സഹോദരങ്ങൾ: രാജലക്ഷ്‌മി, ബാലഗോപാലൻ, ജയപ്രകാശ്‌, പരേതനായ ബാലമോഹനൻ. സംസ്‌കാരം ബുധൻ വൈകിട്ട്‌ 4ന്‌ കണ്ടിക്കൽ നിദ്രാതീരം




Post a Comment

أحدث أقدم

AD01