പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. ‘ഹാപ്പി ബർത്ത് ഡേ അപ്പു’ എന്ന കുറിപ്പിനൊപ്പം ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും നടൻ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് പ്രണവ് മോഹൻലാലിന് ആശംസകൾ നേർന്നിരിക്കുന്നത്.
അതേസമയം, പ്രണവ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്‍ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്ററാണ് പുറത്തിറങ്ങിയത്. പ്രണവ് മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്നേവരെ കാണത്ത ലുക്കിൽ അടിമുറി മാറിയ പ്രണവ് മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സിനിമയുടെ കഥ പശ്ചാത്തലം ഇതുവരെ പുറത്ത് വന്നിട്ടില്ല.
إرسال تعليق