തലശ്ശേരി: യങ്ങ് മൈൻഡ്സ് ഇന്റർനാഷണലിന്റെ തലശ്ശേരിയിലെ രണ്ടാമത്തെ ക്ലബ്ബ് ആയ തലശ്ശേരി ടൌൺ ക്ലബ്ബിന്റെ ഉദ്ഘാടനം യങ്ങ് മൈൻഡ്സ് റീജിയണൽ ചെയർമാൻ രഞ്ജിത്ത് കുമാർ നിർവഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ കെ വി പ്രശാന്ത് മുഖ്യ ഭാഷണം നടത്തി. പുതിയ അംഗങ്ങൾക്കുള്ള സത്യ വാചകം റീജിയണൽ സെക്രട്ടറി രാജേഷ് ഗോപാൽ ചൊല്ലിക്കൊടുത്തു.
പുതിയ ഭാരവാഹികളെ ഡിസ്ട്രിക്റ്റ് സെക്രട്ടറി സി. വി. വിനോദ് കുമാർ സ്ഥാനരോഹണം നടത്തി.
ക്ലബ്ബ് നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ട്രെഷറർ ബിജു ഫ്രാൻസിസ് നിർവഹിച്ചു. ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യമായ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ നടത്തി.
إرسال تعليق