സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി


തൃശ്ശൂർ  - സോയാബീൻ എണ്ണയുടേയും, ക്രിത്രിമ റബ്ബറിൻ്റെയും, പാൽക്കട്ടിയുടേയും  പാൽപ്പൊടിയുടേയും, കോഴി പാർട്ട്സിൻ്റേയും, ഇറക്കുമതി വഴി രാജ്യത്തെ മൊത്തത്തിലും കേരളത്തിലെ, നാളികേര, റബ്ബർ, ക്ഷീര, കോഴി, താറാവ്, പന്നി,  കർഷകരെ ഗുരുതരമായി ബാധിക്കുന്നതും, വിത്തിന്റെ അവകാശം കർഷകന് നഷ്ടപ്പെടുത്തുന്നതുമായ നിർദ്ദിഷ്ട ഇന്ത്യ - അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ ചർച്ച നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. അഡ്വ. കെ.വി ബിജു ഉത്ഘാടനം ചെയ്തു. 2019-ൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന RCEP കരാർ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവയ്പിച്ചതുപോലെ ഇൻഡോ - യു.എസ് കരാറും നിർത്തി വയ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി കർഷക സമര ഐക്യദാർഡ്യ സമിതി കേരള ഘടകം ഭാരവാഹികളും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ഘടകം ഭാരവാഹികളും ചേർന്നാണ് മാർച്ച് നടത്തിയത്. മാർച്ച് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. NAPM സംസ്ഥാന ചെയർപേഴ്സൻ കുസുമം ജോസഫ് അദ്ധ്യക്ഷത വഹിച്ചു.



Post a Comment

أحدث أقدم

AD01