പത്തനംതിട്ട: ശബരിമലയിൽ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ നടന്നു. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പകൽ 11 നും 12 നും മധ്യയേയാണ് പ്രതിഷ്ഠ നടന്നത്. രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ,തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം നടന്നത്. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചിട്ടുള്ളത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ഇന്നു രാത്രി 10നു നട അടയ്ക്കും. തുടർന്ന് കർക്കടക മാസ പൂജയ്ക്കായി ഈ മാസം 16 ന് നടതുറക്കും.

إرسال تعليق