ചെമ്പേരി വൈസ്മെൻ ക്ലബ് സ്ഥാനാരോഹണം നടത്തി.


പയ്യാവൂർ: വൈസ്മെൻ ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിന്റെ 2025-26 വർഷത്തെ പ്രസിഡൻ്റായി ബെന്നി സെബാസ്റ്റ്യൻ ചുമതലയേറ്റു. വൈസ്മെൻ റീജണൽ മുൻ ഡയറക്ടർ കെ.എം.ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ഗവർണർ ടാജീ ടോം  സ്ഥാനാരോഹണം നിർവഹിച്ചു. ക്ലബിൽ പുതുതായി ചേർന്ന അംഗങ്ങൾക്ക് മധു പണിക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ്മെൻ ഡിസ്ട്രിക്ട് ട്രഷറർ സണ്ണി മാനാടിയേൽ സർവീസ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡൻ്റ് സാബു മണിമല, ഷാജു വടക്കേൽ, ബിനു അഗസ്റ്റിൻ മണിമല, ബിജോയി നിരപ്പത്ത് എന്നിവർ പ്രസംഗിച്ചു. പ്രമുഖരായ ക്ലബ് പ്രവർത്തകരെയും, ഉന്നത വിജയം  നേടിയവരെയും ആദരിച്ചു.   

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ 



Post a Comment

أحدث أقدم

AD01