ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: ഹൈക്കോടതി ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കും


ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ അഞ്ചിന് ജഡ്ജി നേരിട്ട് സിനിമ കണ്ടിരുന്നു. നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എന്‍ നഗരേഷാണ് പടമുഗള്‍ കളര്‍പ്ലാനറ്റ് സ്റ്റുഡിയോയിലെത്തി സിനിമ കണ്ടത്.

ദൈവത്തിന് അപകീര്‍ത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയില്‍ ഇല്ലെന്ന് സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്താണ് ജഡ്ജി സിനിമ കണ്ടത്. എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ല എന്നതിന് കൃത്യമായ വിശദീകരണം നല്‍കാനും ജസ്റ്റിസ് എന്‍ നഗരേഷ് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.



Post a Comment

أحدث أقدم

AD01