യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ സി വിജയൻ. അദ്ദേഹത്തിൻ്റെ ഓഡിയോ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡഡൻ്റ് വിജില്‍ മോഹനനെതിരെയും ആരോപണമുണ്ട്. ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് വിജിൽ.
‘വയനാട് ദുരിതാശ്വാസത്തിന് പിരിച്ച പണത്തിന്റെ കണക്ക് അറിയാം, വ്യാജ ഐ ഡി കാര്‍ഡ് ഉണ്ടാക്കിയാണ് ജില്ലാ പ്രസിഡൻ്റ് ആയത്, കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡൻ്റായി ചമഞ്ഞു നടക്കുന്നു, നിന്റെ മുകളിലുള്ള നേതാവും അങ്ങനെ തന്നെ, ഇതൊക്കെ മനസ്സില്‍ അടക്കിയാണ് മുന്നോട്ടുപോകുന്നതെന്നും കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ സി വിജയൻ പറയുന്നുണ്ട്.
സംസ്ഥാനതലത്തിൽ തന്നെ യൂത്ത് കോൺഗ്രസ് വയനാട് ഫണ്ടിൽ തട്ടിപ്പ് നടന്നതായി വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടക്കം പൊലീസ് സ്റ്റേഷനുകളിൽ പലയിടത്തും കേസുകളുമുണ്ട്.
.jpg)



إرسال تعليق