പുട്ടിനൊപ്പം എന്തെങ്കിലും കറിയോ പഴമോ ഉണ്ടെങ്കിൽ കഴിക്കുന്നവരാണ് നമ്മൾ. പുട്ട് മാത്രം കഴിക്കുന്നവർ വളരെ കുറവാണ്. എന്നാൽ ഈ പുട്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് കറിയൊന്നും വേണ്ട. തയ്യാറാക്കാം കൊതിയൂറും പാൽപുട്ട്. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
പുട്ട് പൊടി – 3 കപ്പ്
തേങ്ങാപ്പാൽ – 2 കപ്പ്
നെയ്യ് – 1-2 ടേബിൾസ്പൂൺ
കാരറ്റ് – 2.1/4 കപ്പ് ( ഗ്രേറ്റ് ചെയ്തത്)
പാൽപ്പൊടി – 1/3 കപ്പ്
പഞ്ചസാര – 1/3 കപ്പ്
ഉപ്പ് – 1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ഒരു ചട്ടിയിലേക്ക് നെയ്യൊഴിച്ച് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് നന്നായി വഴറ്റിയെടുക്കുക. ശേഷം പുട്ടുപൊടിയിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിനു ശേഷം രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് എടുത്തുവയ്ക്കുക. 15 മിനിറ്റിനു ശേഷം ഇതിലേക്ക് പാൽപ്പൊടി, പഞ്ചസാര , തേങ്ങ ചിരവിയത് നേരത്തെ നെയ്യിൽ വഴറ്റി വച്ചിരുന്ന ക്യാരറ്റ് എല്ലാം കൂടെ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം പുട്ടുകുറ്റിയിൽ തേങ്ങ, തയ്യാറാക്കിയ മിക്സ്, വീണ്ടും തേങ്ങ എന്ന രീതിയിൽ ഇട്ട് ഇതിൽ ആവി കേറ്റി എടുക്കാം. കൊതിയൂറും പാൽപുട്ട് റെഡി.
إرسال تعليق