അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ


അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ്‌ വെയർ എൻജിനീയർ ശുഭം ദുബെ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്നാട് അടക്കം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു. സുവർണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വർധിപ്പിച്ചതായും അമൃത്സർ പൊലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01