മട്ടന്നൂരിൽ കാണാതായ സ്ത്രീ വീടിനടുത്ത പറമ്പിൽ മരിച്ച നിലയിൽ


മട്ടന്നൂർ: കാണാതായ സ്ത്രീയെ വീടിനടുത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതായി നാലാങ്കേരിയിലെ ടി.കെ നബീസയെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായ ഇവരെ കണ്ടെത്താൻ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിൽ ചക്ക പറിക്കാൻ പോയതായിരുന്നു. കൊക്ക പിടിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ചക്കരക്കൽ മൗവഞ്ചേരി കീരിയോട് സ്വദേശിയായ ഇവർ 2 വർഷമായി നാലാങ്കേരിയിൽ ആണ് താമസം. 



Post a Comment

أحدث أقدم

AD01