ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് സമര സംഗമം നടത്തും. ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതനിരപേക്ഷ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സമര സംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി 250 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക. ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്യത്തെ തൊഴിലില്ലായ്മ, ബിഎസ്എന്‍എലില്‍ ആളുകളെ പിരിച്ചു വിട്ടത് മൂലമുണ്ടായ പ്രതിസന്ധി, തിരുവനന്തപുരം വിമാനത്താവളത്തിലെ ജോലി നിയമനം തുടങ്ങി യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും. ഡിവൈഎഫ്ഐയുടെ 250 ബ്ലോക്ക് കേന്ദ്രങ്ങളിലാണ് സമര സംഗമം പരിപാടി നടക്കുക.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്തനംതിട്ട കോന്നിയിലും സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് കണ്ണൂർ പിണറായിയിലും ട്രഷറർ എസ് ആർ അരുൺബാബു പാലക്കാട് പുതുശ്ശേരിയിലും പരിപാടിയുടെ പങ്കെടുക്കും.കൂത്തുപറമ്പ് സമരപോരാളി പുതുക്കുടി പുഷ്പൻ്റെ സമഗ്രമായ ജീവചരിത്രം “സഖാവ് പുഷ്പൻ” എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനവും സമര കേന്ദ്രങ്ങളിൽ നടക്കും.
إرسال تعليق