ഇത്തവണ ആശ്വാസത്തോടെ ഓണമുണ്ണാം. കിലോഗ്രാമിന് 520 രൂപ വരെ വില ഉയർന്നേക്കും എന്ന ആശങ്കകളെ കാറ്റിൽ പറത്തി സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറഞ്ഞു. നിലവിൽ 400 രൂപയിൽ താഴെയാണ് വെളിച്ചെണ്ണ വില. 349 രൂപയ്ക്ക് വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകാനുള്ള തീരുമാനമാണ് നേട്ടമുണ്ടാക്കിയത്. കൂടാതെ സബ്സിഡി ശബരി വെളിച്ചെണ്ണയുടെ വില 339 ആയി കുറച്ചിരുന്നു. 480 രൂപ വരെ വില ഉയർന്ന ശുദ്ധമായ വെളിച്ചെണ്ണ ഇപ്പോൾ 380 – 390 രൂപയ്ക്ക് വിപണിയിൽ ലഭ്യമാണ്. സാധാരണ സമയങ്ങളേക്കാൾ ഇരട്ടി കച്ചവടം ആണ് ഇപ്പോൾ നടക്കുന്നത്. വില കുറവും ഓണസീസണും വെളിച്ചെണ്ണയുടെ ഡിമാൻഡ് കൂട്ടി. അതേസമയം ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിലയ്ക്ക് കൊപ്ര വാങ്ങിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കേര വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞിട്ടില്ല. 299 രൂപയ്ക്കാണ് കേര ഫെഡ് കൊപ്ര വാങ്ങിയത്. സപ്ലൈകോ സ്റ്റോറിൽ 445 രൂപയ്ക്കാണ് കേര വെളിച്ചെണ്ണ വിൽക്കുന്നത്. കൊപ്ര വില കുറഞ്ഞതും നാളികേരത്തിന്റെ ലഭ്യതയും വെളിച്ചെണ്ണ വില കുറയാൻ സഹായകമായി. തമിഴ്നാട് മാർക്കറ്റിൽ കൊപ്രയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 220 രൂപയാണ് വില. 275 രൂപ വരെ വില ഉയർന്നിരുന്നു. അതേസമയം, വെളിച്ചെണ്ണയും അരിയും വില കുറവിൽ നൽകിയതോടെ സപ്ലൈകോയിൽ റെക്കോർഡ് വിൽപനയാണ് നടക്കുന്നത്. വരുമാനത്തിൽ വൻകുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 29-ന് 17 കോടി രൂപയുടെ വിൽപനയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം സപ്ലൈകോ സ്വന്തമാക്കി. ഓഗസറ്റ് 27ന് 15.78 കോടി രൂപയായിരുന്നു വരുമാനം.

إرسال تعليق