പലിശയ്ക്ക് പണം നൽകിയവരുടെ ഭീഷണി; എറണാകുളത്ത് 42 -കാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

 


എറണാകുളം വടക്കൻ പറവൂരിൽ 42കാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നി (42)യാണ് മരിച്ചത്. ആത്മഹത്യ പലിശയ്ക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പലിശയും മുതലും തിരിച്ചു നൽകിയിട്ടും നിരന്തരം ഭീഷണിപ്പെടുത്തി എന്ന് ആശ ബെന്നിയുടെ കുടുംബം ആരോപിച്ചു. കൂടുതൽ തുക നൽകാൻ ഉണ്ടെന്നു പറഞ്ഞ് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ അടക്കം വീട്ടിലെത്തി ഭീഷണിപ്പെടുത്തി എന്നും ഇവർ പറഞ്ഞു. മുൻപും ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.



Post a Comment

أحدث أقدم

AD01