ഇരിട്ടി: കുന്നോത്ത് സ്വദേശി നാട്ടിൽ വന്ന് തിരിച്ചു പോകുന്ന തിനിടെ ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി. ബാലകൃഷ്ണൻ ( 68) ആണ് മരിച്ചത്. ഭാര്യയും മക്കളും മരുമക്കളുമടക്കം വർഷങ്ങളായി ദുബായിൽ ആയിരുന്നു താമസം. എന്നാൽ ഇടയ്ക്കിടെ നാട്ടിൽ വന്നു പോകാറുള്ള ബാലകൃഷ്ണൻ ഒരാഴ്ച മുൻപ് നാട്ടിൽ വന്നിരുന്നു. ശനിയാഴ്ച വൈകുന്നേരം ദുബായിലേക്ക് മടങ്ങിയ അദ്ദേഹം പുലർച്ചയോടെ ദുബായി എയർപോർട്ടിൽ എത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. എയർപോർട്ട് അധികൃതർ ആശുപത്രിയയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സാധാരണ എയർപോർട്ടിൽ എത്തിയാൽ മകനെ വിളിച്ച് കാറുമായി വരാൻ പറയുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ സമയം കഴിഞ്ഞിട്ടും വിളി വരാത്തതിൽ സംശയം തോന്നിയ മകൻ അച്ഛന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ഒരു പോലീസുകാരൻ ഫോൺ എടുക്കുകയും ഉടനെ ആശുപത്രിയിൽ എത്താൻ പറയുകയുമായിരുന്നു. ചാവശ്ശേരിയിലെ പരേതരായ പൂങ്കാൻ കുഞ്ഞപ്പ നായരുടെയും കുഞ്ഞുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പലത. മക്കൾ: ജിജേഷ്, സനീഷ്. മരുമക്കൾ: വീണ, വൃന്ദ . സഹോദരങ്ങൾ: ചന്ദ്രൻ (മുരിങ്ങോടി), വിശ്വൻ, ഗൗരി, പരേതയായ ഓമന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സംസ്കാരം പിന്നീട്
إرسال تعليق