ചിക്കനും ബീഫും മാറി നില്‍ക്കും; കല്ലുമ്മക്കായ പൊരിച്ചതുണ്ടെങ്കില്‍ ഊണ് കെങ്കേമം


കല്ലുമ്മക്കായ പൊരിച്ചതുണ്ടെങ്കില്‍ ഊണ് കെങ്കേമം. ഇന്ന് ഉച്ചയ്ക്ക് ഊണിന് നല്ല കിടിലം രുചിയില്‍ കല്ലുമ്മക്കായ പൊരിച്ചത് ട്രൈ ചെയ്താലോ ?

ചേരുവകള്‍

കല്ലുമ്മക്കായ – 1 കിലോ

പച്ചരി – ഒരു കപ്പ്

പുഴുങ്ങലരി/മട്ട അരി – 1 ടീസ്പൂണ്‍

ഉള്ളി – 2 എണ്ണം

ചെറിയ ഉള്ളി – 3,4 എണ്ണം

പെരുംജീരകം – 1 ടേബിള്‍ സ്പൂണ്‍

നാളികേരം – ഒരെണ്ണത്തിന്റെ പകുതി

ചെറിയ ജീരകം – 1 ടീസ്പൂണ്‍

അരിപ്പൊടി – 3 മുതല്‍ 4 ടേബിള്‍ സ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

കാശ്മീരി ചിലി പൗഡര്‍-4 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ഗരം മസാല – 1 ടേബിള്‍ സ്പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക

വെള്ളത്തില്‍ കുതിര്‍ത്ത അരിയും ഉള്ളിയും ജീരകവും തേങ്ങയും അരച്ചെടുക്കുക.

ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി യോജിപ്പിച്ചെടുക്കുക.

ആവശ്യത്തിന് ഉപ്പും കുറച്ചു കുറച്ചായി അരിപ്പൊടി ചേര്‍ത്ത് ടൈറ്റാക്കി എടുക്കുക.

ഓരോ കല്ലുമ്മക്കായയുടെ ഉള്ളിലും ഈ അരിയുടെ കൂട്ട് ഇട്ട് ഫില്‍ ചെയ്തു കൊടുക്കുക.

ഇതിനെ 20 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക.

ചൂടാറിയ ശേഷം തോട് കളഞ്ഞു അതിലേക്ക് മസാല ചേര്‍ത്തു പിടിപ്പിക്കണം.

അതിനായി ബൗളിലേക്ക് കാശ്മീരി ചില്ലി പൗഡറും മഞ്ഞള്‍പ്പൊടിയും ഉപ്പും ഗരം മസാലയും കറിവേപ്പിലയും വെള്ളവും ഒഴിച്ച് മസാല ഉണ്ടാക്കുക

അതിലേക്ക് ഓരോ കല്ലുമ്മക്കായയും മുക്കി എടുക്കുക

നല്ല ചൂടുള്ള വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.



Post a Comment

أحدث أقدم

AD01