‘ഞാനൊരു ആര്‍ട്ടിസ്റ്റ് ആണെന്ന് എല്ലാവരും മറന്നു പോയി; എഎംഎംഎയിലെ പുതിയ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു’; റിമാ കല്ലിങ്കല്‍


മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയില്‍ പുതിയ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നെന്ന് നടി റിമാ കല്ലിങ്കല്‍. സംഘടനക്കുള്ളില്‍ ഉയര്‍ന്ന മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും റിമ പ്രതികരിച്ചു. അന്വേഷണം നടക്കട്ടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും ആയിരുന്നു പ്രതികരണം.

അമ്മയില്‍ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റെ ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ഇതില്‍ എന്താണ് പ്രതികരണം എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന്-
‘ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. നിങ്ങള്‍ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് ആദ്യം. അത് നിങ്ങള്‍ മറന്നെന്നുമായിരുന്നു’ നടിയുടെ പ്രതികരണം.

എഎംഎംഎയില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് ശ്വേത മേനോന്‍ പറഞ്ഞിരുന്നു.



Post a Comment

أحدث أقدم

AD01