ഇരിങ്ങാലക്കുട ട‍ൗൺ ബാങ്ക്​ ക്രമക്കേട്​; കോൺഗ്രസ് നേതാവ് എം പി ജാക്സനെതിരെ പരാതിയുമായി മണ്ഡലം പ്രസിഡൻറുമാർ

 



സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന്​ ഇരിങ്ങാലക്കുട ട‍ൗൺ കോ– ഓപ്പറേറ്റീവ്​ അർബൻ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ച കടുത്ത നടപടി കോൺഗ്രസ്​ നേതൃത്വത്തേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കെപിസിസി മുൻ ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ ചെയർമാനുമായ എം പി ജാക്സന്റെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം അറിവോടെയാണ് ക്രമക്കേട് നടന്നിരിക്കുന്നതെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. ഈ സാഹചര്യത്തിലാണിപ്പോൾ എം പി ജാക്സനെതിരെ പരാതിയുമായി കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ രംഗത്തെത്തിയിരിക്കുന്നത്. ജാക്സനെതിരെ എഐസിസി- കെപിസിസി നേതൃത്വത്തിനാണ് കാറളം , പൊറത്തിശ്ശേരി , വേളൂക്കര മണ്ഡലം പ്രസിഡൻ്റുമാർ പരാതി നൽകിയത്.35 വർഷമായി ചെയർമാനായ ജാക്സണ് ഐടി യു ബാങ്ക് വിഷയത്തിൽ ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്നും ” ഇവർ നേതൃത്വത്തിനയച്ച കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ ജാക്സനെ കോൺഗ്രസ് പരിപാടികളിൽ നിന്നും മാറ്റിനിർത്തണമെന്നും പരാതിക്കാരുടെ ആവശ്യം.ഇരിങ്ങാലക്കുട ട‍ൗൺ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടിൽ കോൺഗ്രസിനകത്ത് തന്നെ വലിയ അതൃപ്തി ഉയരുന്നുവെന്നത് തെളിയിക്കുന്നതാണ് മണ്ഡലം പ്രസിഡന്റുമാരുടെ പരാതി.



Post a Comment

أحدث أقدم

AD01