എല്ലാവരുടെയും ഹൃദയം കീഴടക്കി കൊണ്ട് മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. വളരെ നല്ല അഭിപ്രായമാണ് പേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ നന്ദി പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. “ഹൃദയപൂർവ്വം എന്ന ഈ സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി” എന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളും സ്നേഹവും തന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ
പ്രിയപ്പെട്ട പ്രേക്ഷകർ, ഹൃദയം കൊണ്ട് ്‘ഹൃദയപൂർവ’ത്തെ സ്വീകരിച്ചും എന്നറിയുന്നതിൽ ഒരുപാടു സന്തോഷം. ഞാനിപ്പോൾ യു.എസിലാണുള്ളത്. ഇവിടെയും നല്ല റിപ്പോർട്ടുകളാണ് സിനിമയെക്കുറിച്ച് ലഭിക്കുന്നത്. ഒരുപാടു സന്തോഷം. ഇങ്ങനെ ഒരു സിനിമയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. അതൊരു വിജയചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ഞാൻ ആശംസിക്കുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ‘ഹൃദയപൂർവം’ ഓണാശംസകൾ.
അമേരിക്കയിൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്ന മോഹൻലാൽ അവിടെ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണം റിലീസ് ആയി പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘കുടുംബപ്രേക്ഷകർക്ക് ഒരുമിച്ച് തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയ ഒരു സിനിമ’ എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെ കഥ പറയുന്നത്. സംഗീത മാധവൻ നായർ, മാളവിക മോഹനൻ,സംഗീത് പ്രതാപ് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
.jpg)



إرسال تعليق