ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരിമരുന്നു വില്‍പന ഇരിട്ടി സ്വദേശിയായ ഡ്രൈവർ ഉൾപ്പെടെ രണ്ട് യുവാക്കൾ ഏറണാകുളം ചേരാനല്ലൂരിൽ അറസ്റ്റിൽ

 


ഇരിട്ടി:എറണാകുളം ചേരാനല്ലൂരിൽ ഓണ്‍ ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന നടത്തിയ ടാക്‌സി ഡ്രൈവറും ഇടപാടുകാരനും അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി വളള്യാട് ഫൈവ് സ്റ്റാർ ക്രഷറിനു സമീപം ആക്കപാറയിൽ ഹൗസിൽ അനൂപ് (24), ചെണ്ടമംഗലം പ്ലാത്തുരുത്തിൽ അങ്ങാടിപ്പറമ്പിൽ ഹൗസിൽ അബ്ദുൾ റൗഫ് (22) എന്നിവരെയാണ് 24 .740 ഗ്രാം എം ഡി എം എയുമായി ഏറണാകുളം പൊലിസ് ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത് 6 മാസം മുൻപ് എറണാകുളം കാക്കനാട് പൈപ്പ് ലൈന്‍ ഭാഗമായി അനൂപ് എക്സൈസ് പിടിയിലായിരുന്നു. ഇതിനു ശേഷം ഇയാൾ പൊലിസിൻ്റെയും എക്സൈസ് വകുപ്പിൻ്റെയും നിരീക്ഷണത്തിലായരുന്നു. ചേരാനല്ലൂർ കേന്ദ്രീകരിച്ച് ഇയാൾ വീണ്ടും മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ

വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്നു പുലർച്ചെ ചേരാനല്ലൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ വെച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത് കൂടെയുണ്ടായിരുന്ന അബ്ദുൾ റൗഫ് മയക്കുമരുന്ന് വാങ്ങിക്കാനായി വന്ന ഇടപാടുകാരനായിരുന്നു. കോളേജ് വിദ്യാര്‍ഥി കളെ ലക്ഷ്യമിട്ട് ബംഗലുരൂവില്‍ നിന്നാണ് വിൽപ്പനക്കായി ലഹരി മരുന്ന് എത്തിച്ചി രുന്നത്. ഏതാനും വര്‍ഷങ്ങളായി എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലായി ടാക്‌സി സേവനത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്നു.ഇയാളെന്നും രഹസ്യ വിവര ത്തിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് സംഘത്തിൻ്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇയാൾ അന്തർ സംസ്ഥാന ബന്ധമുള്ള വൻ ലഹരി മാഫിയ സംഘത്തിൻ്റെ കണ്ണിയാണെന്നും സ്വദേശമായ ഇരിട്ടി, കീഴൂർ, വളള്യാട് പ്രദേശത്തുൾപ്പെടെ മയക്കുമരുന്നു ഇടപാട് നടത്തുന്നതായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഈ പ്രദേശങ്ങളിലുൾപ്പെടെ ഇയാളുടെ സഹായി കളുടെ വിവരങ്ങളും പൊലിസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുൾപ്പെടെ പൊലിസ് സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.



Post a Comment

أحدث أقدم

AD01