കുറ്റ്യാട്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു



കുറ്റ്യാട്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിൽ സ്വദേശിനി പ്രവീണയാണ് മരണപ്പെട്ടത്.  പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി രജീഷാണ് വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം പ്രവീണയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുതുതരമായി പൊള്ളലേറ്റ യുവതിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ രാജേഷിനും പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഇരുവരും തമ്മിൽ മുൻപരിചയമുണ്ട്. ആക്രമണത്തിനുള്ള കാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കണ്ണൂർ സിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തുകയും തെളിവെടുപ്പ് നടപടികൾ നടത്തി. യുവതിയുടെ വീടിനുള്ളിൽ കടന്ന ശേഷമാണ് രജീഷ് ആക്രമണം നടത്തിയത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്.



Post a Comment

أحدث أقدم

AD01