കാപ്പ ചുമത്തി ജയിൽ അടച്ചു.


തലശ്ശേരി പുന്നോൽ പെട്ടിപ്പാലം കോളനിയിലെ നസീർ നിച്ചുവിനെ കാപ്പ ചുമത്തി ജയിൽ അടച്ചു. ന്യൂ മാഹി, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ മോഷണം, എൻഡിപിഎസ്, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നസീർ. നിലവിൽ ന്യൂ മാഹിയിലെ ഒരു മോഷണം കേസിൽ  തലശ്ശേരി സബ്ജയിലിൽ റിമാന്റിലുള്ള പ്രതിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവിൽ ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ബിനു മോഹൻ പി എ അറസ്റ്റ് ചെയ്തു. സെൻട്രൽ ജയിൽ പാർപ്പിച്ചു.



Post a Comment

أحدث أقدم

AD01