തുമ്പ സെന്റ് ആന്‍ഡ്രൂസില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

 



തുമ്പ സെന്റ് ആന്‍ഡ്രൂസില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അലക്‌സ് പെരേരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോള്‍ വള്ളം മറിഞ്ഞത്. തുടര്‍ന്ന് അലക്‌സ് പെരേരയെ കാണാതാവുകയായിരുന്നു.കണ്ണാന്തുറ തീരത്ത് നിന്നാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ശക്തമായ തിരയെ തുടര്‍ന്നാണ് വെള്ളം മറിഞ്ഞത്. സംഭവസമയം ഏഴ് പേരാണ് വെള്ളത്തിലുണ്ടായിരുന്നത്. ആറുപേര്‍ നീന്തിക്കയറിയെങ്കിലും അലക്‌സിന് രക്ഷപ്പെടാന്‍ കഴിയാതെ വരികയായിരുന്നു. സെന്റ് ആന്‍ഡ്രൂസ് സ്വദേശി തദ്ദേശിന്റെ ഉടമസ്ഥതയിലെ റൊസാരിയോ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.



Post a Comment

أحدث أقدم

AD01