മയ്യിൽ :രോഗിയുടെ മനസ്സറിഞ്ഞു ചികിത്സിക്കുകയെന്നതാണ് ഒരു ഭിഷഗ്വരൻ്റെ കഴിവെന്നും അതിൽ ഇടൂഴി ഭവദാസൻ നമ്പൂ തിരി പ്രഗത്ഭനായിരുന്നെന്നും കഥാകൃത്ത് ടി.പത്മനാടൻ. സ്വന്തം അനുഭവത്തെ മുൻനിർത്തി യായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇടൂഴി ഡോ.ഐ ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈദ്യ പൂർണിമ സമാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം സംഘാടക സമിതി ചെയർപഴ്‌സൻ ഡോ.കെ.എച്ച് .സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു, കൈതപ്രം ദാമോദരൻ നമ്പൂതിരി, ചിത്രകാരൻ കെ.കെ.മാരാർ, മന്ത്രി എ. കെ.ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി, സുവനീർ പ്രകാശനം ഡിഎസ്‌സി കമാൻഡന്റ് കേണൽ പരംവീർസിങ് നാഗ്ര നിർവഹിച്ചു.ചടങ്ങിൽ ഇടൂഴി ഭവദാസൻ നമ്പൂതിരിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു.
മയ്യിൽഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഡോ.വിഷ്ണു നമ്പൂതിരി,ഡോ: സനൽ കുറിഞ്ഞിക്കാട്ടിൽ ഡോ.കെ.രാജഗോപാലൻ, പി. എം വാര്യർ, രാധകൃഷ്ണൻ മാണിക്കോത്ത്. എൻ. അനിൽകുമാർ, കെ.സി.ഹരികൃഷ്‌ണൻ, ഇ.മുകുന്ദൻ, ബാബു പണ്ണേരി, ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോക്ടർ പി. വി ധന്യ എന്നിവർ സംസാരിച്ചു. ഇടൂഴി ഇല്ലം ചാരിറ്റബിൾ hai ട്രസ്റ്റ‌് പുതുതായി നടപ്പാക്കുന്ന ഇദം ഹോംകെയർ, അന്നജം എന്നീ പദ്ധതികളുടെ സമർപ്പണവും നടന്നു. ആർട്ടിസ്റ്റ് മദനൻ വരച്ച ഡോ ഇടൂഴി ഭവദാസൻ നമ്പൂതിരിയുടെ ചിത്രത്തിന്റെ സമർപ്പണവും നടത്തി, തുടർന്ന് നടന്ന ആയുർവേദ ഗുരു സംഗമം കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോക്ടർ പി. എം വാരിയറും, ആയുർവേദ സെമിനാർ കേരള ഹെൽത്ത് യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ.എസ്.ഗോപകുമാറും ഉദ്ഘാടനം ചെയ്‌തു. സുഹൃത്ത് സംഗമം സാംസ്കാരിക സായാഹ്നം , കലാസന്ധ്യ എന്നിവയും നടന്നു.
.jpg)





إرسال تعليق