സംസ്ഥാന റവന്യൂ (ദേവസ്വം) വകുപ്പിന്റെ കീഴിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നൽകുന്ന 2023-24 വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാ അക്കാദമി നൽകുന്ന ക്ഷേത്ര കലാശ്രീ പുരസ്‌കാരം പ്രമുഖ ഗാനരചയിതാവും സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് എം വിജിൻ എംഎൽഎ കണ്ണൂർ പിആർഡി ചേംബറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25,001 രൂപയും മൊമെന്റോയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. ക്ഷേത്ര കലാ ഫെലോഷിപ്പുകൾക്ക് പ്രമുഖ നങ്ങ്യാർ കൂത്ത് കലാകാരി ഉഷ നങ്ങ്യാർ, മോഹിനിയാട്ട കലാകാരിയും സിനിമാതാരവുമായ നിഖില വിമൽ എന്നിവർ അർഹരായി. 15001 രൂപ, മൊമെന്റോ, സാക്ഷ്യപത്രം എന്നിവയാണ് പുരസ്‌കാരം. സെപ്റ്റംബർ രണ്ടാം വാരം ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

إرسال تعليق