കെ പി സി സി പുനഃസംഘടന; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

 


കെപിസിസി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം.നിലവിലെ ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് എംപിമാരടക്കം രംഗത്തെത്തിയതോടെ ദില്ലിയില്‍ സമവായ ചര്‍ച്ചകള്‍ തുടരുകയാണ്. 9 ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുമെന്നാണ് സൂചന. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ ഡിസിസി അധ്യക്ഷന്‍മാരെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റുന്നതില്‍ കൊടിക്കുന്നില്‍ സുരേഷും നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.ദീപ ദാസ് മുന്‍ഷി, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, വി ഡി സതീശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഘട്ടങ്ങളായുള്ള ചര്‍ച്ചയിലും തീരുമാനമായിട്ടില്ല. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ പട്ടിക പുറത്തു വിട്ടേക്കും.



Post a Comment

أحدث أقدم

AD01