ചിറ്റാരിക്കാൽ: അന്താരാഷ്ട്ര യുവജന ദിനത്തിന്റെ ഭാഗമായി ഗോക്കടവ് അംഗനവാടിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ അസിസ്റ്റൻ്റ് പ്രഫ. ഷിജിത്ത് തോമസ് യുവജനദിന സന്ദേശം നൽകി ക്ലാസ്സ് നയിച്ചു. പരിപാടിയിൽ ഇന്ദിര ടീച്ചർ, സതി ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു. യുവാക്കളിലെ ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ പുരോഗതി സാധ്യമാകുമെന്ന സന്ദേശവുമായി ക്ലാസ് മുന്നോട്ട് നീങ്ങി. സമീകൃതാഹാരത്തിന്റെ പ്രാധാന്യം, വ്യായാമത്തിന്റെ ആവശ്യം, മദ്യപാനം-മയക്കുമരുന്ന് ദുരുപയോഗം എന്നിവ ഒഴിവാക്കേണ്ടതിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ ക്ലാസ്സിൽ ചർച്ചയായി. യുവത്വത്തിന്റെ കരുത്ത് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതാണെന്ന സന്ദേശത്തോടെ പരിപാടി സമാപിച്ചു.
إرسال تعليق