ആപ്പിള്‍, ഓറഞ്ച് , മുന്തിരി തുടങ്ങി മിക്ക പഴവര്‍ഗങ്ങളും നിത്യേനെ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത്തിപ്പഴം നമ്മുടെ പട്ടികയിലുള്ളതല്ല. മികച്ച ആരോഗ്യഗുണങ്ങളുള്ള അത്തിപ്പഴം ദിവസവും രാവിലെ കുതിര്‍ത്ത് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
വിറ്റമിന്‍ സി ഫ്‌ലേവനോയിഡുകള്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് അത്തിപ്പഴം. അതിനാല്‍ രാവിലെ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളര്‍ച്ച തടയുക, രേഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. കുതിര്‍ത്ത അത്തിപ്പഴത്തില്‍ മഗ്നീഷ്യം ഉള്ളതിനാല്‍ ഇത് നാഡീവ്യവസ്ഥയെ കൂളായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും കുതിര്‍ത്ത അത്തിപ്പഴത്തില്‍ കാണപ്പെടുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നില്‍ത്തുന്നതിന് സഹായിക്കുന്നു. അത്തിപ്പഴത്തില്‍ വിറ്റാമിന്‍ എ,ഇ ,സിങ്ക് അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരു തടയാനും ചര്‍മ്മത്തെ പ്രായമാകുന്നതില്‍ നിന്നും തടയാനും സഹായിക്കുന്നു.
ഭക്ഷണത്തില്‍ കുതിര്‍ത്ത അത്തിപ്പഴം ഉള്‍പ്പെടുത്തുന്നത് രക്താതിമര്‍ദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്സിഡന്റുകളാല്‍ സംമ്പന്നമായതിനാല്‍ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും..
മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ് നിങ്ങളെങ്കില്‍
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ദിവസേനെ അത്തിപ്പഴം കഴിക്കുന്നത് ശീലമാക്കുക.
إرسال تعليق