ജമ്മുകാശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ


ജമ്മുകാശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതോടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ച് തിരച്ചിൽ തുടരുകയാണ്. അതേസമയം ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ത്യന്‍ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്‌സാണ് ഈ കാര്യം അറിയിച്ചത്. സംഭവ സ്ഥലത്ത് നിലവില്‍ ശക്തമായ വെടിവെപ്പ് നടക്കുന്നതായി സുരക്ഷാ വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കുല്‍ഗാം ജില്ലയില്‍ നടന്ന വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. ലാന്‍സ് നായിക് പ്രീത്പാല്‍ സിങ്, ശിപായി ഹര്‍മീന്ദര്‍ സിങ് എന്നിവര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്.



Post a Comment

أحدث أقدم

AD01