ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഫലമാണ് ആപ്പിൾ. എന്നാൽ നമ്മൾ സാധാരണ ആപ്പിൾ കഴിക്കുമ്പോൾ അതിന്റെ തൊലി കളയാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അതിന്റെ പകുതിയോളം ഗുണങ്ങൾ നഷ്‌ടമാകുന്നതിന് കാരണമായി മാറാറുണ്ട്. ഒരു ഇടത്തരം ആപ്പിളിന്റെ തൊലിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുണ്ട്.പോഷകങ്ങളുടെ മൂന്നിലൊന്ന് തൊലി കളയുന്നതോടെ നഷ്‌ടപ്പെടും. തൊലിയിലില്‍ മാംസത്തേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെ പ്രോട്ടീനുകള്‍ ശരീരകോശങ്ങളുടെ വളര്‍ച്ചയ്‌ക്കും അസ്ഥികളുടെയും സന്ധികളുടെയുമെല്ലാം ആരോഗ്യകരമായ പരിപാലനത്തിനുമെല്ലാം പ്രയോജനപ്പെടും. ശ്വസന പ്രശ്‌നങ്ങളെ ആപ്പിളിന്റെ തൊലിയില്‍ കൂടുതലായി കാണപ്പെടുന്ന ക്വെര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് ലഘൂകരിക്കും. ക്വെര്‍സെറ്റിന്‍ മസ്‌തിഷ്‌ക ഭാഗത്തെ കോശങ്ങളിലുണ്ടാകുന്ന തകരാറുകളെ ചെറുക്കാനും ഓര്‍മ്മശക്തിയെ സംരക്ഷിച്ചു നിര്‍ത്താനും ആവശ്യമാണ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കഴിക്കുന്നതിന് മുമ്പ് ആപ്പിള്‍ നന്നായി കഴുക്കാന്‍ ആരും മറക്കേണ്ട.
ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഫലമാണ് ആപ്പിൾ
WE ONE KERALA
0
إرسال تعليق