കേരളത്തിന്റെ കൈത്തറിപ്പെരുമ ലോകപ്രസിദ്ധമാണെന്നും ഏറ്റവും മികച്ച രീതിയിലുള്ള ഡിസൈനുകളുമായി ഉയര്‍ച്ചയുടെ പാതയിലാണെന്നും മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരമ്പരാഗത വസ്ത്രങ്ങള്‍ ഗുണമേന്മ വര്‍ധിപ്പിച്ച് പുതുതലമുറ ഫാഷനുകള്‍ മനസിലാക്കിക്കൊണ്ട് ട്രെന്റിങ്ങായ മോഡലുകളില്‍ പുതുവസ്ത്രങ്ങള്‍ തയ്യാറാക്കിയാണ് ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കുന്നതെന്നും മന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
കേരളത്തിൻ്റെ കൈത്തറിപ്പെരുമ ലോകപ്രസിദ്ധമാണ്. സമീപകാലങ്ങളിൽ നമ്മുടെ കൈത്തറി ഏറ്റവും മികച്ച രീതിയിലുള്ള ഡിസൈനുകളുമായി ഉയർച്ചയുടെ പാതയിലാണ്. പരമ്പരാഗത വസ്ത്രങ്ങൾ ഗുണമേന്മ വർധിപ്പിച്ച് പുതുതലമുറ ഫാഷനുകൾ മനസിലാക്കിക്കൊണ്ട് ട്രെൻ്റിങ്ങായ മോഡലുകളിൽ പുതുവസ്ത്രങ്ങൾ തയ്യാറാക്കിയാണ് ഈ വർഷത്തെ ഓണത്തെ വരവേൽക്കുന്നത്. മികച്ച ഹാൻ്റക്സ് വസ്ത്രങ്ങളോടൊപ്പമാകട്ടെ ഈ വർഷത്തെ ഓണം.
إرسال تعليق