മികച്ച വനിത കര്‍ഷകയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനിരിക്കെ യുവതി പാമ്പ് കടിയേറ്റു മരിച്ചു




തൃശൂർ: മികച്ച വനിത കര്‍ഷക അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെട്ട യുവതി പുരസ്‌കാരം ഏറ്റുവാങ്ങാനിരിക്കെ പാമ്പ് കടിയേറ്റു മരിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡ് പറപ്പുള്ളി ബസാര്‍ കൊല്ലിയില്‍ നിസാറിന്റെ ഭാര്യ ജസ്‌ന(42)ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിത കര്‍ഷക അവാര്‍ഡിന് കഴിഞ്ഞദിവസമാണ് ജസ്‌നയെ തിരഞ്ഞെടുത്തത്. ഈ മാസം 17ന് പുരസ്‌കാരം നല്‍കാനിരിക്കെയാണ് മരണം ഞായറാഴ്ച രാവിലെ കോഴികള്‍ക്ക് തീറ്റ നല്‍കാനെത്തിയപ്പോഴാണ് ജസ്‌നയെ പാമ്പുകടിച്ചത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജസ്‌നയുടെ മകളായ ജന്നയെ മൂന്നു വര്‍ഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകയായി തിരഞ്ഞെടുത്തിരുന്നു. വീടിന്റെ ചുറ്റുപാടും വിവിധ കൃഷികള്‍ ചെയ്തിരുന്ന ജസ്‌ന കോഴികളെയും വളര്‍ത്തിയിരുന്നു. കോഴിക്ക് തീറ്റ കൊടുക്കാനായി പോയപ്പോഴാണ് യുവതിയ അണലി കടിച്ചത്. ഇത്തവണ മട്ടുപ്പാവില്‍ ജസ്‌ന ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം കൃഷിഭവന്‍ അധികൃതര്‍ ജസ്‌നയെ മികച്ച വനിത കര്‍ഷകയായി തിരഞ്ഞെടുത്തത്. നാസിം, നഹ് ല എന്നിവരാണ് മറ്റുമക്കള്‍.




Post a Comment

أحدث أقدم

AD01