ഓണത്തിരക്കിൽ സർവീസ് വർധിപ്പിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയും; അവസാന സർവീസിലും മാറ്റം


ഓണത്തിരക്കിൽ സർവീസ് വർധിപ്പിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയും. അവസാനത്തെ സർവീസിലും മാറ്റമുണ്ട്. സെപ്തംബർ രണ്ട് മുതൽ നാല് വരെയാണ് അധിക സർവീസുകൾ. ആറ് സർവീസുകൾ അധികമായി നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. അവസാനത്തെ സർവീസ് 15 മിനിട്ട് കൂടി നീട്ടി. ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നുമുള്ള കൊച്ചി മെട്രോയുടെ അവസാന സർവീസുകൾ രാത്രി 10.45നാവും. സാധാരണ ദിവസങ്ങളിൽ 10.30 വരെയാണ് സർവീസ്. കൊച്ചി മെട്രോ അധികമായി നടത്തുക ആറ് സർവീസുകളാണ്. വാട്ടർ മെട്രോയിൽ 10 മിനിട്ടാണ് ഇടവേള. രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെ ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 മണി വരെയാണ് സർവീസ് ഉണ്ടാവുക.



Post a Comment

Previous Post Next Post

AD01