നേതാക്കളുടെ രഹസ്യം പുറത്തുപറയും; കോണ്‍ഗ്രസ് നേതൃത്വത്തെ ഭീഷണിപ്പെടുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍


കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എം എല്‍ എ സ്ഥാനം രാജിവക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍. നിര്‍ബന്ധിച്ചു രാജിവെപ്പിച്ചാല്‍ നേതാക്കളുടെ രഹസ്യം പുറത്തു പറയുമെന്ന് രാഹുലിന്റെ ഭീഷണി എന്നാണ് സൂചന. ലൈംഗിക പീഡന ആരോപണ വിധേയനായ പാലക്കാട് എം എല്‍ എ രാഹുല്‍ ആറു ദിവസം പിന്നിടുമ്പോഴും ആരോപണങ്ങള്‍ക്കും വെളിപ്പെടുത്തലുകൾക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് പ്രതിഷേധം തുടരുകയാണ്. രാഹുലിനെ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കിയ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ സംഘാടകസമിതി യോഗം ഇന്ന് നടക്കും.

രാജി പ്രഖ്യാപിക്കാതെയും ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെയുമായിരുന്നു ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്ത സമ്മേളനം. പ്രതിരോധിക്കാന്‍ ശ്രമിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുടെ ആരോപണങ്ങളിൽ മാത്രമാണ്. വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകര്‍ക്ക് പരോക്ഷ മറുപടി നല്‍കുന്ന ഫേസ്ബുക്ക് പോസ്സും രാഹുല്‍ പങ്കുവെച്ചു.

വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നാടകീയ നീക്കങ്ങളുമുണ്ടായി. വീട്ടില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര പുറപ്പെട്ടെങ്കിലും പൊടുന്നനെ യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. എം എല്‍ എ ബോര്‍ഡ് വെച്ചുള്ള യാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഏറെയായിരുന്നു. കോൺഗ്രസിലെ വനിതാ എം എല്‍ എമാര്‍ ഉള്‍പ്പെടെ രാഹുലിൻ്റെ രാജി ആവശ്യപ്പെട്ടിരുന്നു.



Post a Comment

أحدث أقدم

AD01