കെല്‍ട്രോണിന്റെ ചരിത്രത്തില്‍ തിളങ്ങുന്ന പുതിയൊരു അധ്യായം കൂടിയെന്ന് മന്ത്രി പി രാജീവ്. ഇനിമുതല്‍ കെല്‍ട്രോണ്‍ കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇനി ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയിലും ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വച്ച് സിംബാബ്വെ വ്യവസായ വാണിജ്യ സഹമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഈ മീറ്റിങ്ങില്‍ വച്ചുതന്നെ പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറുകയും ചെയ്തു.
നമ്മുടെ കോക്കോണിക്‌സ് ലാപ്‌ടോപ്പുകളുടെ വിതരണത്തിനും നിര്‍മ്മാണത്തിനുമുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ സിംബാബ്വെ കമ്പനിയുമായ സിന്‍ഡ്യയില്‍ നിന്ന് ലഭിച്ചത് കെല്‍ട്രോണിനെ സംബന്ധിച്ച് മികച്ച നേട്ടമാണ്. ആദ്യ ഘട്ടത്തിലെ ഈ സഹകരണത്തിന് പുറമെ ഭാവിയില്‍ കെല്‍ട്രോണിന്റെ മറ്റ് ഉല്‍പ്പന്നങ്ങളായ ട്രാഫിക് ലൈറ്റുകള്‍, സോളാര്‍ സംവിധാനങ്ങള്‍, വിജ്ഞാന സേവനങ്ങള്‍ തുടങ്ങിയവയും സിംബാബ്വെയില്‍ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ മന്ത്രിതലത്തില്‍ സംസാരിച്ചിട്ടുണ്ട്. ഇന്നത്തെ ധാരണ പ്രകാരം 3,000 ലാപ്‌ടോപ്പുകള്‍ കെല്‍ട്രോണ്‍ പ്രത്യേകമായി നിര്‍മ്മിച്ചു നല്‍കും. സിംബാബ്വെയില്‍ നൈപുണ്യ വികസന കേന്ദ്രവും നോളജ് ഷെയറിങ് സെന്റവും അസംബ്ലിങ് യൂണിറ്റും സ്ഥാപിക്കാനും കെല്‍ട്രോണ്‍ തയ്യാറാണ്. കെല്‍ട്രോണിന്റെ സിംബാബ്വെയിലെ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക ക്ഷണവും മന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കെല്‍ട്രോണിങ്ങനെ കുതിച്ചുകൊണ്ടേയിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനമായിക്കൊണ്ട്.
إرسال تعليق