വസ്തുതാപരമല്ലാത്ത വീഡീയോ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു, വ്ളോഗർ റിയൽ സ്വർണ യ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗവ. കരാറുകാരൻ അനൂപ് തവര

 


കണ്ണൂർ: റിയൽ സ്വർണയെന്ന ഇൻസ്റ്റാഗ്രാം വനിതാ വ്ളോഗർ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് അപമാനിക്കുന്നതായി ഗവ. പൊതുമരാമത്ത് വകുപ്പ് അംഗീകൃത കരാറുകാരനായ അനൂപ് തവരയിൽ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തനിക്കുണ്ടായ മാനനഷ്ടത്തിനും അവഹേളനത്തിനുമെതിരെ നിയമനടപടി സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കടമ്പൂർ പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത മമ്മാക്കുന്ന്_പുഞ്ചിരി മുക്ക്റോഡുമായി തനിക്ക് യാതൊരു ബന്ധവുമില്ല. 2020 മാർച് 18 ന് ഗ്രാമ പഞ്ചായത്ത് ടെൻഡർ പ്രകാരം നിർമാണ സാധനങ്ങൾ എത്തിച്ചു നൽകുക മാത്രമേ ചെയ്തിട്ടുള്ളു. അഞ്ചു വർഷം മുൻപ് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം പഞ്ചായത്ത് നേരിട്ടു ചെയ്ത പ്രവ്യത്തിയാണിത്.റിയൽ സ്വർണ സോഷ്യൽ മീഡിയയിൽ പരാമർശിച്ച റോഡിൻ്റെ പ്രവൃത്തിയുമായി താൻ പ്രവർത്തിക്കുന്ന തവര അസോസിയേറ്റിന് ബന്ധമില്ല. പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ പ്രവൃത്തിക്ക് തന്നെ പഴിചാരുകയാണ്. യാതൊരു കാര്യവും അന്വേഷിക്കാതെ വസ്തുതാപരമല്ലാത്ത കാര്യങ്ങളാണ് ഈ കാര്യത്തിൽ വ്ളോഗർ റിയൽ സ്വർണ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിൽ പ്രചരിപ്പിച്ചത്. തൻ്റെ വീഡിയോവിന് റീച്ചു കൂട്ടുന്നതിനായി മന:പൂർവ്വം തൻ്റെ ജോലിയെയും പ്രവർത്തനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ്. തനിക്കേറ്റ സാമ്പത്തിക-മാന നഷ്ടങ്ങൾക്ക് പരിഹാരമായി ഒരു കോടി രൂപ നഷ്ടപരിഹാരമായോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കാര്യങ്ങൾ തെറ്റാണെന്ന് നിരുപാധികം മാപ്പുപറയുകയോ വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ആർ മഹേഷ് വർമ്മ വഴി മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് അനൂപ് തവര അറിയിച്ചു. വാർത്താ സമ്മേളനത്തിൽ റോജിത്ത് രവീന്ദ്രൻ, കെ.കെ.ഗംഗാധരൻ,ബൈജു കുണ്ടത്തിൽ എന്നിവരും പങ്കെടുത്തു.



Post a Comment

أحدث أقدم

AD01