ഓണക്കാലമായതോടെ അടുക്കള കൂടുതൽ സജീവമായിരിക്കുകയാണ്. എല്ലാം ഒരുപടി മുന്നിൽ തന്നെ നില്ക്കാൻ ആയിരിക്കും അമ്മമാരുടെ ശ്രദ്ധ. സദ്യ എന്നാൽ അതൊരു വികാരം തന്നെ ആണ്. പക്ഷെ വെളിച്ചെണ്ണയുടെ വില കേട്ടാൽ പലതും സദ്യയിൽ നിന്നും ഒഴിവാക്കിയാലോ എന്ന് പോലും ഓർക്കും. അതുകൊണ്ട് പരമാവധി എണ്ണ കുറിച്ചുള്ള പാചകം ആയിരിക്കും അമ്മമാർ നടത്താൻ പോകുന്നത്. പക്ഷെ ചിപ്സോ ? അതിനു എന്തായാലും എണ്ണ വേണമല്ലോ ? എന്നാൽ എണ്ണ ഇല്ലാതെ ചിപ്സ് ഉണ്ടാക്കിയാലോ ? എണ്ണയില്ലാതെ എയര്‍ ഫ്രൈയറില്‍ എളുപ്പത്തിൽ ചിപ്‌സ് ഉണ്ടാക്കാന്‍ കഴിയും.
അവശ്യ ചേരുവകള്‍
നേന്ത്രക്കായ അരിഞ്ഞത് – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞള്‍പ്പൊടി – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
പച്ചക്കായ ചെറുതായി വട്ടത്തില്‍ അരിയുക. അരിഞ്ഞ കഷ്ണങ്ങള്‍ ഉപ്പ് കലക്കിയ വെള്ളത്തില്‍ കുറച്ചുസമയം ഇട്ടു വയ്ക്കുക. തുടര്‍ന്ന് ഈ കഷ്ണങ്ങള്‍ മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും മിക്‌സ് ചെയ്ത വെള്ളത്തില്‍ നാല് മുതല്‍ അഞ്ചു മിനിറ്റ് വരെ ഇട്ടു വയ്ക്കാം. വെള്ളം വാര്‍ന്ന് പോകാനായി അരിപ്പയിലേക്ക് നേന്ത്രക്കായ കഷ്ണങ്ങള്‍ മാറ്റാം.
എയര്‍ ഫ്രൈയറിലെ തട്ടില്‍ ബ്രഷ് ഉപയോഗിച്ച് വെളിച്ചെണ്ണ പുരട്ടാം. ശേഷം നേന്ത്രക്കായ കഷ്ണങ്ങള്‍ തട്ടില്‍ നിരത്തി വയ്ക്കാവുന്നതാണ്. എന്നാൽ ഒന്നിന് മുകളില്‍ ഒന്നായി കഷണങ്ങള്‍ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. 180 ഡിഗ്രിയില്‍ 18 മിനിറ്റ് എയര്‍ ഫ്രൈയര്‍ സെറ്റ് ചെയ്യുക. 18 മിനിറ്റ് ആകുമ്പോള്‍ എയര്‍ ഫ്രൈയര്‍ ഓഫ് ചെയ്യുക.
إرسال تعليق