കോഴിക്കോട് നടുറോട്ടില്‍ സ്ത്രീയെ ചവുട്ടിവീഴ്ത്തി; സംഭവം തിരുവമ്പാടി ബീവറേജിന് സമീപം


കോഴിക്കോട് തിരുവമ്പാടിയില്‍ നടുറോട്ടില്‍ സ്ത്രീയെ ചവുട്ടി വീഴ്ത്തി. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെയാണ് ചവുട്ടി വീഴ്ത്തിയത്. തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകള്‍ നടന്നു വരുമ്പോള്‍ എന്തോ വാക്ക് തര്‍ക്കം ഉണ്ടാകുന്നതും ഒരാള്‍ ഓടിവന്നു സ്ത്രീയെ ചവുട്ടി വീഴ്ത്തുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. യുവതി തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. മദ്യ ലഹരിയിലാണ് ഇയാള്‍ അതിക്രമം നടത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Post a Comment

أحدث أقدم

AD01