ശ്രീകണ്ഠപുരം നഗരസഭയിലെ വയോജനങ്ങൾക്കായി മാനസിക ഉല്ലാസ പരിപാടി നടത്തി

 

 


ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും ജെൻഡർ റിസോഴ്സ് സെന്റർ ന്റെയും ആഭിമുഖ്യത്തിൽ നടത്തിയ വയോജന മാനസീക ഉല്ലാസ പരിപാടി നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ എ ഓമന സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി നസീമ, ത്രേസ്യാമ്മ മാത്യു, ഹെൽത്ത് ഇൻസ്പെക്ടറും സിഡിഎസ് ഇമ്പ്ലിമെന്റിംഗ് ഓഫീസറുമായ വി പ്രേമരാജൻ , സി ഡി എസ് വൈസ് ചെയർപേഴ്സൺ രജിത ടിവി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മുത്തലിബ്, അസ്റുദീൻ എന്നിവർ വയോജനങ്ങൾക്കായി മോട്ടിവേഷൻ ക്ലാസുകൾ നയിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ രമ്യ പി ചടങ്ങിന് നന്ദി പറഞ്ഞു.



Post a Comment

أحدث أقدم

AD01