തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു; മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് സംശയം

 


തിരുവനന്തപുരം ബാലരാമപുരത്ത് ഒരാൾ പനി ബാധിച്ചു മരിച്ചു. തലയൽ സ്വദേശി എസ്.എ.അനിൽ കുമാർ ആണ് മരിച്ചത്. മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് സംശയമുണ്ട്. മരിച്ചയാളുടെ വീട്ടിലും വീടിനു സമീപത്തെ ജലാശയങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.12 ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇദേഹം ചികിത്സയിലായിരുന്നത്.ആദ്യം വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഏഴ് ദിവസം ഐസിയുവിലും തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ .ഇന്നലെയാണ് അനില്‍ കുമാറിന്റെ മരണം സംഭവിച്ചത്. പനി ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അനില്‍ കുമാറിന്റെ വീടിന് പരിസരത്തെ ജലാശയങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ അനില്‍ കുമാര്‍ ജലാശയങ്ങളില്‍ ഇറങ്ങി കുളിച്ചിട്ടില്ലെന്ന വിശദീകരണമാണ് കുടുംബം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്..










Post a Comment

أحدث أقدم

AD01