കിണറ്റിൽ വീണ രണ്ടര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെയും പിതാവിന്റെയും ജീവന്‍ രക്ഷിച്ച് മാഞ്ഞൂരിലെ ഡി വൈ എഫ് ഐ നേതാവ് തോമസുകുട്ടി രാജു. ഇരവിമംഗലത്ത് വീട് കാണാനെത്തിയ യുവാവും അദ്ദേഹത്തിന്റെ കുഞ്ഞും കിണറ്റില്‍ വീഴുകയായിരുന്നു. കാല്‍വഴുതി കിണറ്റില്‍ വീണ രണ്ടര വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കാൻ എടുത്തുചാടിയ പിതാവ് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് തോമസുകുട്ടി കിണറ്റിലേക്ക് ചാടുകയായിരുന്നു. കുഞ്ഞിനെ കൈകളില്‍ എടുത്തു പിടിക്കുകയും യുവാവിനെ കിണറ്റിലുണ്ടായിരുന്ന പൈപ്പിലും കയറിലും പിടിക്കാൻ സഹായിക്കുകയും ചെയ്തു. കിണറിന്റെ അരഞ്ഞാണത്തിന് വഴുവഴുപ്പ് ഉണ്ടായിരുന്നതിനാൽ തിരിച്ച് കയറാന്‍ ബുദ്ധിമുട്ടി. തുടർന്ന് മുക്കാല്‍ മണിക്കൂറോളം ഒരു കൈ കൊണ്ട് കയറില്‍ തൂങ്ങിക്കിടക്കുകയും മറുകൈയില്‍ കുഞ്ഞിനെ ചേർത്തുപിടിക്കുകയും ചെയ്തു തോമസുകുട്ടി. സി പി ഐ എം നേതാവ് എന്‍ എസ് രാജു ഫയര്‍ ഫോഴ്സിനെ വിളിക്കുകയും ഫയര്‍ഫോഴ്‌സ് എത്തി കുഞ്ഞിനെയും പിതാവിനെയും കരയില്‍ എത്തിക്കുകയുമായിരുന്നു. തോമസുകുട്ടി കയറിൽ തൂങ്ങി കിണറിന് പുറത്തെത്തുകയും ചെയ്തു.ഇന്നലെ വൈകിട്ട് 3.45ഓടെയാണ് സംഭവം. തോമസുകുട്ടി രാജുവിന്റെ അവസരോചിതമായ ഇടപെടലും ധീരതയുയുമാണ് കുഞ്ഞിന്റെയും പിതാവിന്റെയും ജീവന്‍ രക്ഷിച്ചത്. സി പി ഐ എം മുന്‍ മാഞ്ഞൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഞ്ഞൂരിലെ ഡി വൈ എഫ് ഐ ഭാരവാഹിയുമാണ് തോമസുകുട്ടി.
കിണറ്റിൽ മുങ്ങിത്താഴ്ന്ന കുഞ്ഞിൻ്റെയും പിതാവിൻ്റെയും ജീവൻ രക്ഷിച്ച് ഡി വൈ എഫ് ഐ നേതാവ്; സംഭവം ഇരവിമംഗലത്ത്
WE ONE KERALA
0
إرسال تعليق